തലശ്ശേരിയില്‍ രാത്രി ഒമ്ബത് കഴിഞ്ഞാല്‍ ഇരുട്ടിന്റെ ബസ്‌സ്റ്റാന്‍ഡ്
രാത്രി ഒമ്ബതു മണി കഴിഞ്ഞാല്‍ കതിരൂര്‍, കൂത്തുപറമ്ബ്, ചൊക്ലി, പിണറായി, പാലയാട്,
കൊളശ്ശേരി, പെരിങ്ങത്തൂര്‍ ഭാഗങ്ങളിലേക്ക് ബസ്സുകളില്ല. ആകെ സര്‍വീസ് നടത്തുന്നത് കോപ്പാലം-കടവത്തൂര്‍ വഴി പാനൂരിലേക്കുള്ള സ്വകാര്യ ബസ് മാത്രം.
മറ്റു പ്രദേശങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് രാത്രി ഒമ്ബത് കഴിഞ്ഞാല്‍ ഓട്ടോ തന്നെ ആശ്രയം. ഉള്‍നാട്ടിലേക്ക് യാത്ര ചെയ്താല്‍ ബസ്‌കൂലിയുടെ അഞ്ചോ പത്തോ ഇരട്ടിയാകും ഓട്ടോക്കൂലി.
ഒമ്ബത് മണിയായാല്‍ തലശ്ശേരിയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര ബസ്സുകളും ബെംഗളൂരുവിലേക്കുള്ള പ്രത്യേക സര്‍വീസ് ബസ്സുകളുമുണ്ടാകും. ഈ ബസുകള്‍ കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ മാത്രമാണ് ബസ് സ്റ്റാന്‍ഡില്‍ അവശേഷിക്കുക. ബസ് സര്‍വീസുണ്ടെങ്കില്‍ യാത്രക്കാരുമുണ്ടാകുമെന്ന് ചുരുക്കം.
ബസ്‌സ്റ്റാന്‍ഡിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തുള്ള ഹൈമാസ്റ്റ് വിളക്കു മാത്രമാണ് വെളിച്ചത്തിനായുള്ളത്. ഇതുകൊണ്ടൊന്നും ബസ് സ്റ്റാന്‍ഡിലെ ഇരുട്ട് പൂര്‍ണമായി മായ്ക്കാനാകുന്നില്ല. ബസ്സുകള്‍ നിര്‍ത്തിയിടുന്ന തെക്കുഭാഗത്ത് കട്ടപിടിച്ച ഇരുട്ടുമാത്രം.
രാത്രിയില്‍ മുഴുവന്‍സമയ പോലീസ് സാന്നിധ്യവുമില്ല. ഇടയ്ക്ക് വന്നുപോകുന്ന പോലീസ് വാഹനം മാത്രം കാണാം.
പോലീസ് സാന്നിധ്യമില്ലാത്തതിനാല്‍ രാത്രി എട്ടര പിന്നിട്ടാല്‍ കാറുകളും ഇരുചക്രവാഹനങ്ങളും തലങ്ങും വിലങ്ങും പായുന്നു. അനധികൃതമായ ഈ ഓട്ടം ബസ് യാത്രക്കാര്‍ക്ക് അപകടഭീഷണിയാണ്.
രാത്രി ഒമ്ബത് കഴിഞ്ഞാല്‍ സ്റ്റാന്‍ഡിലെത്തുന്ന ബസ്സുകള്‍ നിര്‍ത്തുന്നതിന് ക്രമീകരണമില്ല. ബസ് വരുമ്ബോള്‍ യാത്രക്കാര്‍ നെട്ടോട്ടമാണ്.
മദ്യപരുടെ ശല്യമാണ് രാത്രിയാത്രക്കാരെ അലട്ടുന്ന പ്രശ്നങ്ങളിലൊന്ന്.
യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ വിളക്കുകളില്ല. സമീപത്തെ കടകളില്‍നിന്ന് അരിച്ചെത്തുന്ന മങ്ങിയ വെളിച്ചം മാത്രം.
ബസ് ടെര്‍മിനല്‍ തെരുവില്‍ അന്തിയുറങ്ങുന്നവര്‍ കൈയടക്കുന്നത്
സ്ഥിരം കാഴ്ച. അതിനാല്‍ രാത്രിയില്‍ സ്ത്രീയാത്രക്കാര്‍ അങ്ങോട്ട് കയറാറില്ല.
യാത്രക്കാരുടെ ഇരിപ്പിടങ്ങളില്‍ പലതും കാണാനില്ല.
രാത്രിയുടെ മറവില്‍ ചിലര്‍ കവര്‍ന്നെടുക്കുന്നതാണെന്നാണ് പരാതി. ഇളകിയ ഇരിപ്പിടങ്ങള്‍ അഴിച്ചെടുത്ത് സൂക്ഷിച്ചതാണെന്ന് നഗരസഭ


0 Comments