പൗരത്വം ഔദാര്യമല്ല': എസ് വൈ എസ് സമര സദസ്സ് സംഘടിപ്പിച്ചു




പൗരത്വം ഔദാര്യമല്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറത്ത് സംഘടിപ്പിച്ച സമര സദസ്സിന് മുന്നോടിയായി നടന്ന പ്രതിഷേധ സായാഹ്നം.
മലപ്പുറം | പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറത്ത് സമര സദസ്സ് സംഘടിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജ്യത്തെ മതത്തിന്റെ പേരില്‍ കീറി മുറിക്കുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും രാജ്യത്തെ ഭീതിയിലാഴ്ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന വിട്ട് നിന്ന് വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവണമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം ആഗോള തലത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതാണെന്നും അതിന് കളങ്കം വരുത്തുന്ന നിയമങ്ങള്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി പ്രാര്‍ഥന നടത്തി. നജ്മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, വി.പി അനില്‍ (സി പി എം), മുജീബ് കാടേരി (മുസ്‌ലിം ലീഗ്), വി. സുധാകരന്‍ (കോണ്‍ഗ്രസ്), ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, ബഷീര്‍ ചെല്ലക്കൊടി, കരുവള്ളി അബ്ദുറഹീം, ശമീല്‍ സഖാഫി അരീക്കോട് (എസ് എസ് എഫ്) എന്നിവര്‍ പ്രസംഗിച്ചു.