ഇളയ സഹോദരന്‍റെ വീടാക്രമിക്കാന്‍ ക്വട്ടേഷന്‍; മൂത്ത സഹോദരനെതിരെ കേസ്



തിരുവനന്തപുരം: തിരുവന്തപുരം മംഗലപുരത്ത് ഇളയ സഹോദരന്‍റെ വീടാക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി മൂത്ത സഹോദരന്‍. പട്ടാപ്പകള്‍ ഇളയ സഹോദരന്‍റെ വീടിന്‍റെ മതില്‍ തകര്‍ത്ത ഗുണ്ടകള്‍ വീട്ടുകാരെ ആക്രമിച്ചു. അക്രമത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

മംഗലപുരം സ്വദേശി നിസാമ്മുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഗുണ്ടാ സംഘത്തിന്‍റെ ആക്രമണം ഉണ്ടായത്. ചുറ്റുമതിലുകള്‍ അടിച്ചുതകര്‍ത്തശേഷം വീട്ടിലേക്ക് കയറി. നിസാമുദ്ദീന്റെ പന്ത്രണ്ടുകാരിയായ മകളെയും, അമ്മയെയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തെന്നാണ് പരാതി. ബന്ധുക്കളായ മുനീറിനെയും മുഹമ്മദ് ഷാഫിയെയും തല്ലിച്ചതച്ചെന്നും പരാതിയുണ്ട്. മൂത്ത സഹോദരനായ സൈഫുദ്ദീനാണ് അക്രമത്തിന് പിന്നിലെന്നാണ് നിസാമുദ്ദീന്‍ ആരോപിക്കുന്നത്. നിസാമുദ്ദീന്‍റ…