കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 108 ആംബുലന്‍സിന്റെ ഉദ്ഘാടനം  സണ്ണി ജോസഫ് എംഎൽഎ  നിര്‍വഹിച്ചു.







കൊട്ടിയൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ കനിവ്  പ്രകാരം കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 108 ആംബുലന്‍സിന്റെ ഉദ്ഘാടനം  സണ്ണി ജോസഫ് എംഎൽഎ  നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ അശോക്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ആമക്കാട്ട് , സിസിലി കണ്ണന്താനം, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പന്‍, പഞ്ചായത്ത് അംഗങ്ങളായ എം.വി ചാക്കോ, ജോസ് തടത്തില്‍,  ജോര്‍ജ് തുമ്പന്‍തുരുത്തിയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി തങ്കപ്പന്‍ മാസ്റ്റര്‍, കെ എസ് നിധിന്‍, എം കെ ഗോപാലന്‍ മാസ്റ്റര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ: സോണിയ മാര്‍ഗരറ്റ് എന്നിവര്‍ സന്നിഹിതരായിരുന്നു. 12 മണിക്കൂര്‍ സേവനമാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. ആംബുലന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്ത് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരന്‍ അറിയിച്ചു.