പ്രവാസിയുടെ ആഡംബരകാറും ബൈക്കുകളും കത്തിച്ചു; 40 ലക്ഷം രൂപയുടെ നഷ്ടം.




തൃശൂര്‍ മാള കൊച്ചുകടവില്‍ ആഡംബരകാറും രണ്ടു ബൈക്കുകളും പെട്രോളൊഴിച്ചു കത്തിച്ചു. പ്രവാസിയായ ഷാഹുല്‍ ഹമീദിന്റേതാണ് വാഹനങ്ങള്‍. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.