കോ​ഴി​ക്കോ​ട്-​ജി​ദ്ദ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന സ​ര്‍​വീ​സ് ഫെ​ബ്രു​വ​രി 16 മു​ത​ല്‍



റി​യാ​ദ്​: കോ​ഴി​ക്കോ​ട്-​ജി​ദ്ദ സെ​ക്ട​റി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത് നേ​ര​ത്തേ​യാ​ക്കി. ഫെ​ബ്രു​വ​രി 16 മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മാ​ര്‍​ച്ച്‌ 29 മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം വ​ന്ന അ​റി​യി​പ്പ്. അ​ത​നു​സ​രി​ച്ച്‌ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ടി​ക്ക​റ്റ് ബു​ക്കി​ങ്​ ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

എ​ന്നാ​ല്‍, ഫെ​ബ്രു​വ​രി​യി​ല്‍​ത​ന്നെ സ​ര്‍​വീ​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും​ ന​ട​ക്കു​ന്ന​താ​യി അ​ന്നേ​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്നു. അ​തി​ലാ​ണി​പ്പോ​ള്‍ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 16 മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന വി​വ​രം വ്യാ​ഴാ​ഴ്​​ച​യാ​ണ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.

ജി​ദ്ദ​യി​ല്‍നി​ന്ന് ഞാ​യ​ര്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 11.15ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 7.05ന് ​കോ​ഴി​ക്കോട്ടെ​ത്തും. കോ​ഴി​ക്കോ​ട്ടു​നി​ന്ന് തി​ങ്ക​ള്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കീ​ട്ട് 5.30ന് ​പ​റ​ന്നു​യ​രു​ന്ന വി​മാ​നം രാ​ത്രി 9.15ന് ​ജി​ദ്ദ​യി​ലി​റ​ങ്ങും. നി​ല​വി​ല്‍ ജി​ദ്ദ-​കോ​ഴി​ക്കോ​ട് സെ​ക്ട​റി​ല്‍ സൗ​ദി എ​യ​ര്‍ലൈ​ന്‍സും സ്‌​പൈ​സ് ജെ​റ്റും മാ​ത്ര​മാ​ണ് സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത്.