പൗരത്വഭേദഗതി നിയമം: സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്തു.



പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഫയല്‍ ചെയ്തു. ആദ്യമായാണ് ഒരു സംസ്ഥാനസര്‍ക്കാര്‍ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി.