പൊളിക്കൽ കഴിഞ്ഞു; ഇനി പൊടി ശല്യം; നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാർ.



മരടിൽ പൊടി ശല്യം രൂക്ഷമായതിനെത്തുടർന്ന് പരിസരനിവാസികൾ മരട് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന പൊടി പോലും നിയന്ത്രിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പൊടി മൂലം ത്വക്ക് രോഗങ്ങളും, ശ്വാസം മുട്ടലും അനുഭവപ്പെടുന്നെന്നും പരിസരനിവാസികൾ പറഞ്ഞു.

കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പ്രോംറ്റ് എന്ന സ്വകാര്യ കമ്പനി ഏറ്റെടുക്കും. 45 ദിവത്തിനുള്ളില്‍ അവശിഷ്ട്ങ്ങള്‍ പൂര്‍ണമായും നീക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. സുപ്രിംകോടതി വിധി പ്രകാരം കൊച്ചിയിലെ നാല് പാര്‍പ്പിടസമുച്ചയങ്ങളു നിലം പൊത്തി. പൊളിക്കല്‍ കമ്പനികളും ഉദ്യോഗസ്ഥരും എന്തു പറഞ്ഞോ അത് പോലെ നടന്നു. വീഴ്ചയെല്ലാം കിറുകൃത്യമായിരുന്നു. എന്നാല്‍ കോടതിയുടെ വിധി പൂര്‍ണമാവണമെങ്കില്‍. അന്‍പനായിരം ടണ്ണിലേറെ വരുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം.