കൊലയ്ക്ക് മുമ്പ് നെയ്യാറ്റിൻകരയിൽ; പള്ളിയിലും എത്തി: കൂടുതൽ തെളിവ്.
കളിയിക്കാവിളയിലെ എഎസ്െഎയുടെ കൊലപാതകം ആസൂത്രണം കേരളത്തിലെന്നതിന് കൂടുതൽ തെളിവുകൾ. വെടിവയ്പ്പിന് രണ്ട് ദിവസം മുൻപ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തി. 7, 8 തീയതികളിൽ പള്ളിയിലെത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇവർ താമസിച്ചത് വിതുര സ്വദേശി സെയ്ത് അലി ഏർപ്പാടാക്കിയ വീടിലെന്ന് സംശയം. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവിൽ പോയി. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാൾക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്.


0 Comments