ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലും മദ്യവും വാഷും കഞ്ചാവും പിടികൂടി.
ആലക്കോട് മേഖലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും 115 ലിറ്റര്‍ വാഷ് പിടികൂടിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇവിടെ വ്യാപകമായി വ്യാജ മദ്യം ഒഴുക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കൂത്തുപറമ്പില്‍ നിന്നും 7.500 ലിറ്റര്‍ മാഹി മദ്യവുമായി ബംഗാള്‍ സ്വദേശിയെ പിടികൂടി. നിരുപത് മണ്ഡല്‍ (40) നെയാണ് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മദ്യവുമായി പിടികൂടിയത്. കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയില്‍ നിന്നും 10 ഗ്രാം കഞ്ചാവുമായി വയനാട് സ്വദേശിയെ പിടികൂടി. വയനാട് പുല്‍പ്പള്ളിയിലെ അനസ് റഹ്മാന്‍ (22) നെയാണ് പിടികൂടിയത്. പേരാവൂരില്‍ 5.400 ലിറ്റര്‍ കര്‍ണാടക മദ്യവും പിടികൂടിയിട്ടുണ്ട്.


0 Comments