1500 കോടി രൂപയുടെ സ്വര്‍ക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: പെരുമ്ബാവൂര്‍ സ്വദേശിയായ ഇബ്രാഹിം അനസാണ് മുംബൈ ഡി ആര്‍ ഐ യുടെ പിടിയിലായത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ കരാര്‍ കമ്ബനി കാര്‍ ഡ്രൈവറാണ് ഇബ്രാഹിം അനസ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായ വി ഇ സിറാജിന്റെ മുന്‍ ഡ്രൈവര്‍ ആയിരുന്നു ഇബ്രാഹിം.

സിറാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റ്‌ ചെയ്തത്. കേസില്‍ ഒളിവില്‍ കഴിയുന്ന പെരുമ്ബാവൂര്‍ സ്വദേശികളായ പ്രതികളായ ആസിഫിന്റെയും ഫാസിലിന്റെയും കൂട്ടാളിയാണ് സിറാ ജ്. പെരുമ്ബാവൂര്‍ സ്വദേശി നിസാര്‍ അലിയാര്‍ ഉള്‍പ്പെട്ട രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രാധാനകണ്ണിയാണ് സിറാജ്. സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികളെല്ലാം കേരളത്തിലാണെന്ന നിഗമനത്തിലാണ് മുംബൈ ഡി.ആര്‍.ഐ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്.