തൃശൂർ: ദേശമംഗലം കൊറ്റമ്പത്തൂർ വനമേഖലയിൽ കാട്ടുതീയിൽപ്പെട്ട് രണ്ട് വനപാലകർ മരിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്ന വനപാലകരായ ദിവാകരൻ, വേലായുധൻ എന്നിവരാണ് മരിച്ചത്.

ശങ്കരൻ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമപ്പട്ടി സ്വദേശിയാണ് മരിച്ച വേലായുധൻ. കൊടമ്പ് സ്വദേശിയാണ് ദിവാകരൻ.