ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും ആശയം തന്നെ സംവരണത്തിനെതിരാണെന്ന് രാഹുല്‍ ഗാന്ധി

സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംവരണം ഇല്ലാതാക്കുകയാണ് ബിജെപിയുടെ പദ്ധതി. ബിജെപിയുടെയും ആര്‍.എസ്.എസിന്റെയും ഡി.എന്‍.എയില്‍ ഉള്ളതാണത്. സംവരണം എപ്പോഴും അവരെ അസ്വസ്ഥരാക്കുന്നു. അതിനാല്‍ തന്നെ സംവരണം അവസാനിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എസ്.സി / എസ്.ടി, ഒബിസി, ദളിത്‌ എന്നീ വിഭാഗങ്ങളില്‍ പെട്ടവരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് മോദിജി അല്ലെങ്കില്‍ മോഹന്‍ ഭഗവത് എത്ര സ്വപ്നം കണ്ടാലും സംവരണങ്ങള്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല, '' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.