ഭരണഘടനാ സംരക്ഷണ മാർച്ച് സ്റ്റാർട്ടിങ് പോയിന്റിൽ കണ്ണൂരിൽ പട്ടാളം തടഞ്ഞു

കണ്ണൂർ: ഭരണഘടനാ സംരക്ഷണ മാർച്ച് കണ്ണൂരിൽ പട്ടാളം തടഞ്ഞു. റാലി  തുടങ്ങുന്നതിനായി നിശ്ചയിച്ചിരുന്നത് കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന് പരിസരത്തുള്ള മൈതാനമായിരുന്നു. ഇത് പട്ടാളത്തിന്റെ അധീനതയിലുള്ളതാണ്. ഈ സ്ഥലം കേന്ദ്രീകരിച്ച് പ്രകടനം നടത്തരുതെന്ന് ആയുധധാരികളായ പട്ടാളക്കാർ സ്ഥലത്ത് അണിനിരന്നാണ് പ്രകടനക്കാരെ തിരിച്ചയക്കുകയായിരുന്നു. തുടർന്ന് പ്രകടനം ആരംഭിക്കാനുള്ള സ്ഥലം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്തേക്ക് മാറ്റി.