ഒരു കുട്ടി കൂടിയാല്‍ പുതിയ തസ്തിക എന്ന രീതി വേണ്ട, എല്ലാം സര്‍ക്കാര്‍ അറിഞ്ഞു മതി, കെഇആര്‍ ഭേദഗതി ചെയ്യും

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഒരു കുട്ടി വര്‍ധിച്ചാല്‍ ഒരു തസ്തിക എന്ന സ്ഥിതി ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ അറിഞ്ഞേ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നുളളുവെന്ന് ഉറപ്പുവരുത്തുന്നതിനും കെഇആര്‍ ഭേദഗതി ചെയ്യുമെന്ന് സംസ്ഥാന ബജറ്റ്. യാതൊരു പരിശോധനകളും കൂടാതെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ നിരവധി അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് ബജറ്റില്‍ പറയുന്നു.