ദിജിലി​ന്റെ മരണം കൊലപാതകം: പിതൃസഹോദരി പുത്രന്‍ അറസ്​റ്റില്‍

ഉ​രു​വ​ച്ചാ​ല്‍: മാ​ലൂ​ര്‍ ക​രി​വെ​ള്ളൂ​ര്‍ പൃ​ഥ്വി​യി​ല്‍ പി. ​ദി​ജി​ലി​​െന്‍റ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ പൊ​ലീ​സ്​ സ്​​ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ പി​തൃ​സ​ഹോ​ദ​രി പു​ത്ര​ന്‍ ഷി​നോ​ജി​നെ കൂ​ത്തു​പ​റ​മ്ബ് കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്​​തു. ശ​നി​യാ​ഴ്ച രാ​ത്രി ദി​ജി​ലി​നെ വി​ളി​ച്ചു​വ​രു​ത്തി​യ ഷി​നോ​ജ് ഏ​റെ​നേ​രം സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം 12 മ​ണി​യോ​ടെ ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​ത്ത വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി ക​ഴു​ത്തി​ല്‍ പ്ലാ​സ്​​റ്റി​ക്​ ക​യ​ര്‍ കു​രു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​െ​വ​ന്ന്​ മാ​ലൂ​ര്‍ എ​സ്.​ഐ ടി.​പി. ര​ജീ​ഷ് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് കി​ണ​റി​​െന്‍റ ബീ​മി​ല്‍ ക​യ​റി​ല്‍ കെ​ട്ടി​യി​ട്ടു. കൃ​ത്യ​ത്തി​ന്​ ശേ​ഷം ഷി​നോ​ജ് അ​ടു​ത്തു​ള്ള തോ​ട്ടി​ല്‍​നി​ന്ന്​ കു​ളി​ച്ച്‌ വീ​ട്ടിേ​ല​ക്ക് പോ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ദി​ജി​ലി​നെ വീ​ടി​നു​സ​മീ​പം നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​നോ​ട് ചേ​ര്‍​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ്​ ജ​ന​ങ്ങ​ള്‍ ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ള്‍ ഷി​നോ​ജ്​ സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ത്​ നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​​െന്‍റ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി. ഇ​തോ​ടെ അ​ന്വേ​ഷ​ണം ഇ​യാ​ളി​ല്‍ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ന്‍​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ദി​ജി​ല്‍ മൂ​ന്ന് മാ​സം മു​മ്ബാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​പ്പോ​ള്‍ വാ​ഹ​ന​ത്തി​ല്‍ പ​ച്ച​ക്ക​റി​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഭാ​ര്യ​യു​മാ​യി ഷി​നോ​ജി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ും ഇ​തു​സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​സ്.​ഐ​മാ​രാ​യ ശ​ശീ​ന്ദ്ര​ന്‍ ആ​ല​ക്കാ​ട്ട്, പി.​വി​നോ​ദ് കു​മാ​ര്‍, കെ.​എം.​മ​നോ​ജ് കു​മാ​ര്‍, ഇ.​കെ.​ര​മേ​ശ​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ ശി​വ​ദാ​സ​ന്‍, സ​ജേ​ഷ്, കെ.​പി. ഷി​ബു​ലാ​ല്‍ എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍​കി​യ​ത്.