എല്‍.ഐ.സി-ഐ.ഡി.ബി.ഐ ഓഹരികള്‍ വിറ്റഴിക്കും, നിക്ഷേപകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമാക്കി
എല്‍.ഐ.സി-ഐ.ഡി.ബി.ഐ ഓഹരികള്‍ വിറ്റഴിക്കും.കമ്ബനി നിയമങ്ങള്‍ ഭേദഗതി ചെയ്യും
നിക്ഷേപകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമാക്കി
ബാങ്കുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കും
ജമ്മു കാശ്മീരിന്റെ വികസനത്തിന് 30,740 കോടി
ലഡാക്കിന്റെ വികസനത്തിന് 5985 കോടി
നോണ്‍ ഗസറ്റഡ് തസ്തികകളിലേക്ക് ഏകജാലക നിയമന സംവിധാനം
നെെപുണ്യ വികസനത്തിന് 3000 കോടി
2021നു മുമ്ബ് പാരിസ് ഉടമ്ബടി നടപ്പാക്കും
പെണ്‍കുട്ടികളുടെ വിവാഹ പ്രായം നിര്‍ണയിക്കുന്നത് പുതിയ ദൗത്യ സംഘം
ഊര്‍ജമേഖലയ്ക്ക് 22,000 കോടി
പട്ടികജാതി വിഭാഗത്തിനും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ക്ഷേമത്തിന് 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ 85,000 കോടി
മുതിര്‍ന്ന പൗരന്മാര്‍ക്ക് 9500 കോടി
ക്ലീന്‍ എയര്‍ പദ്ധതിക്ക് 4,400കോടി
ആറ് ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് മൊബെെല്‍ഫോണ്‍
2024നു മുമ്ബ് 6000 കി.മീ ദേശീയപാത
വനിതാ ക്ഷേമത്തിന് 28,600 കോടി
ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം
ഭാരത് നെറ്റ് എന്ന പേരില്‍ ഒപ്‌റ്റിക്കല്‍ കേബിള്‍ ശൃംഖല
ടൂറിസം വികസനത്തിന് 2500 കോടി
വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ട്രെയിനുകള്‍
ദേശീയ വാതക ഗ്രിഡ് വികസിപ്പിക്കും
100 പുതിയ വിമാനത്താവളങ്ങള്‍
എല്ലാ ജില്ലകളേയും ഒരു കയറ്റുമതി കേന്ദ്രമാക്കും
വ്യവസായ മേഖലയ്ക്കായി 27,300 കോടി.
അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍.
ടെക്സ്റ്റെെല്‍സ് മിഷന് 1,480 കോടി.
മൊബെെല്‍ഫോണ്‍ നിര്‍മാണത്തിന് പ്രത്യേക പരിഗണന
പുതിയ വിദ്യാഭ്യാസ നയം ഉടന്‍. "സ്റ്റഡി ഇന്‍ ഇന്ത്യ" പദ്ധതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി.
2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിപ്പിക്കും
ദേശീയ പോലീസ് സര്‍വകലാശാല രൂപീകരിക്കും.
സ്വച്ഛ്ഭാരതിന് 12,300 കോടി
112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍
ആരോഗ്യമേഖലയ്ക്ക് 69,000 കോടി
മിഷന്‍ ഇന്ദ്രധനുഷ് വിപുലീകരിച്ചു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. കാര്‍ഷിക മേഖലയ്ക്കായി 16 കര്‍മ്മ പദ്ധതി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍
തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും.
2022-23 കാലഘട്ടത്തില്‍ മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും.
ജി.എസ്.ടി ഏറ്റവും പ്രധാനപ്പെട്ട സാമ്ബത്തിക പരിഷ്കാരം.
സമ്ബദ് വ്യവസ്ഥയുടെ അടിത്തറ ശക്തം. ജി.എസ്.ടി റിട്ടേണുകള്‍ ഈ സാമ്ബത്തിക വര്‍ഷം നാല്‍പതു കോടി കവിഞ്ഞു.
വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ദ്ധിച്ചു.
16 ലക്ഷം പുതിയ നികുതിദായകരുണ്ടായി.
കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി.
0 Comments