യേശുദാസിന്‍റെ സഹോദരന്‍ മുങ്ങിമരിച്ച നിലയില്‍

കൊച്ചി: ഗായകന്‍ കെ.ജെ. യേശുദാസി​​െന്‍റ ഇളയ സഹോദരന്‍ കെ.ജെ. ജസ്​റ്റിന്‍ മുങ്ങിമരിച്ച നിലയില്‍. വല്ലാര്‍പാടം ഡി.പി വേള്‍ഡിനടുത്ത കായലില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കാക്കനാട് അത്താണിയില്‍ സ​െന്‍റ് ആന്‍റണീസ് പള്ളിക്കു സമീപം താമസിക്കുകയായിരുന്നു ഇദ്ദേഹം.

ഫോര്‍ട്ട്കൊച്ചിയിലെ സംഗീതജ്ഞനും നാടകനടനുമായ പരേതരായ അഗസ്​റ്റിന്‍ ജോസഫ്-എലിസബത്ത് ദമ്ബതികളുടെ മകനാണ്. യേശുദാസിനെക്കൂടാതെ ആന്‍റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ എന്നിവരാണ്​ സഹോദരങ്ങള്‍.