അതിരപ്പിള്ളി കൊലപാതകം: പ്രതി പിടിയില്‍
അതിരപ്പിള്ളി: കണ്ണന്‍കുഴിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍. അതിരിപ്പിള്ളി സ്വദേശി ഗിരീഷാണ് ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായത്. കണ്ണന്‍കുഴി താളത്തുപറമ്ബില് പ്രദീപ്(39) ആണ് വെട്ടേറ്റുമരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കണ്ണന്‍കുഴി പാലത്തിനുസമീപത്തുവച്ചാണ് പ്രദീപിന് വെട്ടേറ്റത്. അതിരപ്പിള്ളി പ്ലാന്റേഷനിലെ താത്കാലിക തൊഴിലാളിയും കണ്ണന്‍കുഴി ജലനിധിയുടെ പമ്ബ് ഓപ്പറേറ്ററുമായ പ്രദീപ് രാത്രി ജലനിധിയുടെ മോട്ടോര്‍ ഓഫ് ചെയ്യാന്‍ പോകുമ്ബോഴാണ് ആക്രമിക്കപ്പെട്ടതെന്നു കരുതുന്നു.കഴിഞ്ഞ ദിവസം ഗിരീഷും പ്രദീപും തമ്മില്‍ കണ്ണന്കുഴിയില്വച്ച് വഴക്കുണ്ടായതായി പറയുന്നു. വഴക്ക് കൈയാങ്കളിയിലെത്തിയപ്പോള്‍ നാട്ടുകാര്‍ പിടിച്ചുമാറ്റി. പ്രശ്നം തീര്‍ക്കാന്‍ ഇരുവരെയും അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.
0 Comments