മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം വണ്‍ ഏപ്രില്‍ മൂന്നിന് പ്രദര്‍ശനത്തിന് എത്തിയേക്കും

മമ്മൂട്ടി മുഖ്യമന്ത്രിയായി, രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് 'വണ്‍'.. ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. കടക്കല്‍ ചന്ദ്രന്‍ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രം ഏപ്രില്‍ മൂന്നിന് പ്രദര്‍ശനത്തിന് എത്തിയേക്കും.

സിനിമ നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ്. ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജയ് - ബോബി ടീം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്.