ജീവന് കവര്‍ന്ന് കൊറോണ: മരണം 1630 ആയി; ആഫ്രിക്കയിലും രോഗം സ്ഥിരീകരിച്ചു
ബെയ്ജിംഗ്: കൊറോണ വൈറസിനെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 1,630 ആയി. വെള്ളിയാഴ്ച മാത്രം 139 പേരാണ് കൊറോണയെ തുടര്‍ന്നു മരിച്ചത്. മരിച്ചവരില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 2,420 പേര്‍ക്കു കൂടി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 67,535 ആി ഉയര്‍ന്നു.
അതേസമയം ആഫ്രിക്കയിലും കൊറോണ സ്ഥിരീകരിച്ചു. ഈജിപ്തിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തുള്ള വിദേശിക്കാണ് രോഗം കണ്ടെത്തിയത്.
ചൈനയില്‍ 1,716 മെഡിക്കല്‍ സ്റ്റാഫിനു രോഗം പിടിപെട്ടാതായും സ്ഥിരീകരിച്ചു. രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തിലെ ആശുപത്രികളില്‍ സേവനം ചെയ്ത പല മെഡിക്കല്‍ സ്റ്റാഫിനും ആദ്യഘട്ടത്തില്‍ മാസ്കുകളും മറ്റും ഉപയോഗിക്കാതെ രോഗികളെ പരിശോധിക്കേണ്ടിവന്നു. ഇതെത്തുടര്‍ന്നാണ് ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ പലര്‍ക്കും രോഗം പിടിപെട്ടത്.
0 Comments