തോക്ക് പരിശോധിക്കാന്‍ തച്ചങ്കരി; 606 ഓട്ടോമാറ്റിക് റൈഫിളുകള്‍ തിങ്കളാഴ്ച ഹാജരാക്കണം
തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടെത്തലിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. തോക്കുകള്‍ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധിക്കും. ടോമിന്‍ തച്ചങ്കരിയുടെ നേതൃത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുക. പൊലീസിന്‍റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളും എസ്‌എപി ക്യാമ്ബില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പരിശോധന നടത്താനാണ് തീരുമാനം.
പൊലീസിന്‍റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളില്‍ 25 റൈഫിളുകള്‍ നഷ്ടമായെന്നാണ് സിഎജി കണ്ടെത്തല്‍ . സീരിയല്‍ നമ്ബര്‍ അനുസരിച്ച് പരിശോധന നടത്തും.
സിഎജിക്കെതിരെ സര്‍ക്കാര്‍; "പൊലീസ് അഴിമതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഢാലോചന"...
0 Comments