തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കുകള്‍ ഒന്നും കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 660 ഇന്‍സാസ് റൈഫിളുകളില്‍ 13 എണ്ണമൊഴികെ എല്ലാം തിരുവനന്തപുരം എസ്‌എപി ക്യാംപില്‍ പ്രദര്‍ശിപ്പിച്ചാണ് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ സ്ഥിരീകരണം. 13 തോക്ക് മണിപ്പുരില്‍ പോയ എആര്‍ ബറ്റാലിയനിലെ പൊലീസുകാരുടെ കൈവശമുണ്ട്. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ അക്കൗണ്ടന്റ് ജനറല്‍ ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്നു വിശദീകരണം തേടണമെന്നു സേനയിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചു.

അതു പ്രായോഗികമല്ലെന്ന് ഉന്നതര്‍ വ്യക്തമാക്കി. കാ​​​ണാ​​​താ​​​യെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍​​​ന്ന ഇ​​​ന്‍​​​സാ​​​സ് ഗ​​​ണ​​​ത്തി​​​ല്‍​​​പ്പെ​​​ട്ട തോ​​​ക്കു​​​ക​​​ള്‍ താ​​ന്‍ നേ​​​രി​​​ട്ടു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സി​​​എ​​​ജി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ല്‍നി​​​ന്നു മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു. വെടിയുണ്ടകള്‍ കാണാതായതില്‍ ഉന്നതരടക്കം അറസ്റ്റിലാകുമെന്നു ടോമിന്‍ തച്ചങ്കരി പറഞ്ഞു. എസ്‌എപി ക്യാംപിലെ 25 ഇന്‍സാസ് റൈഫിളും പന്ത്രണ്ടായിരത്തിലേറെ വെടിയുണ്ടകളും കാണാതായെന്നാണു സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. മണിപ്പുരില്‍ പോയ പൊലീസുകാരുടെ കൈയില്‍ 13 തോക്ക് ഉണ്ടെന്നത് എജി പോലും കണ്ടെത്താത്ത കാര്യമാണ്. അവിടെയുള്ള പൊലീസുകാരുമായി ഫോണില്‍ തോക്കിന്റെ നമ്ബര്‍ ഉള്‍പ്പെടെ സ്ഥിരീകരിച്ചതായി ക്രൈംബ്രാഞ്ച് വിശദീകരിച്ചു