അടക്കാത്തോട് ശാന്തിഗിരിയിൽ കാട്ടാന ശല്യം
അടക്കാത്തോട്: അടക്കാത്തോട് ശാന്തിഗിരിയിൽ കാട്ടാന ശല്യം. ശാന്തിഗിരിയിലെ വരിക്കയിൽ ടോമിന്റെ കൃഷിയിടത്തിലാണ് രാത്രി കാട്ടാനക്കൂട്ടം എത്തിയത്. വാഴ, തെങ്ങിൻ തൈ, കശുമാവ് തുടങ്ങിയ കൃഷി നശിപ്പിച്ചു. പകലും ആനകൾ പലപ്പോഴും ഉണ്ടാകാറുണ്ടെന്നും മണിക്കൂറോളം ആനകൾ വീടിന്റെ പരിസരങ്ങളിൽ നിലയുറപ്പിക്കാറുണ്ടെന്നും ടോം തോമസ് പറയുന്നു. ഡ്രൈവറായി വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന ടോമിന് ആന ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വീട്ടുകാരെ തനിച്ചാക്കി പലപ്പോഴും ജോലിക്ക് പോകാൻ സാധിക്കാറില്ലെന്നും ആനകളുടെ ആക്രമണത്തിനെതിരെ ശാശ്വത പരിഹാരം ഉടനടിയുണ്ടാകണമെന്നും അധികൃതരുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടാകരുതെന്നും സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നും ആനകളെ തുരത്താനാള്ള നടപടിയുണ്ടാകണമെന്നും ഇറങ്ങിപ്പോകാൻ മറ്റൊരിടമില്ലെന്നും ടോം തോമസ് പറഞ്ഞു.
0 Comments