ദേശീയപാതയില്‍ ഊരാക്കുരുക്ക്; യാത്രക്കാര്‍ പൊറുതിമുട്ടി
പാപ്പിനിശ്ശേരി: ദേശീയപാതയില്‍ പാപ്പിനിശ്ശേരിക്കും പള്ളിക്കുളത്തിനും ഇടയില്‍ ഗതാഗതക്കുരുക്ക് ജനങ്ങളുടെ യാത്ര ദുസ്സഹമാക്കുന്നു. ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ കുരുക്ക് രാത്രി എട്ടിനുപോലും അയഞ്ഞില്ല. വേളാപുരം മുതല്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുരുങ്ങിക്കിടപ്പാണ്. പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ മഖാം ഉറൂസിന്റെ ഭാഗമായി പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലയില്‍ വിശ്വാസികളുടെ വന്‍ തിരക്കാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. വിശ്വാസികള്‍ എത്തിയ വാഹനങ്ങളുടെ നിര പഴയങ്ങാടി ഭാഗത്തേക്കുള്ള റോഡരികില്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
കഴിഞ്ഞ എല്ലാദിവസങ്ങളിലും പാപ്പിനിശ്ശേരിക്കും പുതിയതെരുവിനും ഇടയില്‍ വിവിധ സമയങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. ഇത് യാത്രക്കാരെ പൊതുവായും ബസ്സുകളുടെ സമയകൃത്യതയേയും സാരമായി ബാധിക്കുകയാണ്.
0 Comments