കൊട്ടിയൂർ നീണ്ടു നോക്കി ടൗണിലുള്ള പഞ്ചായത്തിൻറെ കിണർ സ്വകാര്യ വ്യക്തി മറ്റ് ആളുകൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ കെട്ടി അടച്ചതായി പരാതി. ഇതുസംബന്ധിച്ച് കൊട്ടിയൂർ  മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിജോ അറയ്ക്കൽ പഞ്ചായത്തിൽ പരാതി നൽകി. വർഷങ്ങളായി ടൗണിലെ പൊതുജനങ്ങളും, വ്യാപാര സ്ഥാപനങ്ങളിലെ ആളുകളും ഉപയോഗിച്ചിരുന്ന കിണറാണ് സ്വകാര്യ വ്യക്തി കെട്ടി അടിച്ചത്. ടൗണിലെ പ്രധാന കുടിവെള്ള സ്രോതസ്സ് ആണ് ഇത്.

വേനൽക്കാലത്ത് ജലസ്രോതസ്സുകൾ വറ്റി വരളുന്ന അവസ്ഥയിലാണ് സ്വകാര്യ വ്യക്തിയുടെ ഈ ക്രൂരത