വീട്ടുമുറ്റത്തെ പട്ടികൂടിനടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി
അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ
പാറക്കൽ ജോസഫിന്റെ വീട്ടുമുറ്റത്തുള്ള പട്ടികൂടിനടിയിൽ നിന്നും 10 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. വീട്ടുകാർ പട്ടിയുടെ നിർത്താതെ ഉള്ള കുര കാരണം കൂടിനു സമീപത്തു എത്തിയപ്പോൾ കൂടിനടിയിൽ രാജവെമ്പാലയെ കാണുകയായിരുന്നു. ഉടനെ വനം വകുപ്പിനെ വിവരം അറിയിച്ചു. റാപിഡ് റെസ്പോൻഡ്‌സ് ടീം ഓഫ് ഫോറെസ്റ്റ് സ്റ്റാഫ് നിധീഷ് ചാലോട് സ്ഥലത്ത് എത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ശിവശങ്കർ, മുകേഷ്, ബെന്നി, കെ ടി സുജിത്, കൃഷ്ണൻ മട്ടന്നൂർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. നിധീഷ് ചാലോട് പിടികൂടുന്ന മുപ്പത്തി അഞ്ചാമത്തെ രാജവെമ്പാലയാണിത്.
0 Comments