ഇന്ത്യയില്‍ പത്തിലൊരാള്‍ക്ക്​ ആയുസ്സില്‍ അര്‍ബുദ ബാധ

യു​നൈ​റ്റ​ഡ്​ നേ​ഷ​ന്‍​സ്​: ഇ​ന്ത്യ​യി​ല്‍ പ​ത്തി​ലൊ​രാ​ള്‍​ക്ക്​ ആ​യു​സ്സി​ല്‍ ഏ​തെ​ങ്കി​ലും രൂ​പ​ത്തി​ലു​ള്ള അ​ര്‍​ബു​ദ​ബാ​ധ​യു​ണ്ടാ​കു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 15ലൊ​രാ​ള്‍ മ​ര​ണ​പ്പെ​ടു​ന്ന​ത്​ അ​ര്‍​ബു​ദം കാ​ര​ണ​മാ​ണെ​ന്നും ലോ​ക അ​ര്‍​ബു​ദ ദി​ന​​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ ഡ​ബ്ല്യു.​എ​ച്ച്‌.​ഒ​യും സം​ഘ​ട​ന​യു​ടെ അ​ര്‍​ബു​ദ ഗ​വേ​ഷ​ണ ഏ​ജ​ന്‍​സി​യും പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍​ പ​റ​യു​ന്നു. 2018ല്‍ ​ഇ​ന്ത്യ​യി​ല്‍ പു​തു​താ​യി 11.6 ല​ക്ഷം പേ​ര്‍​ക്കാ​ണ്​ അ​ര്‍​ബു​ദ ബാ​ധ​യു​ണ്ടാ​യ​ത്. 7,84,800 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌​ മ​രി​ച്ചു. 135 കോ​ടി ജ​ന​ങ്ങ​ളി​ല്‍ അ​ഞ്ചു വ​ര്‍​ഷ​മാ​യി രോ​ഗം ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 22.6 ല​ക്ഷ​മാ​െ​ണ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ല്‍ പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക്​ സ്​​ത​നാ​ര്‍​ബു​ദ​മാ​ണ്​ -1,62,500. വാ​യി​ലെ അ​ര്‍​ബു​ദം (1,20, 000), ഗ​ര്‍​ഭാ​ശ​യ അ​ര്‍​ബു​ദം (97,000), ശ്വാ​സ​കോ​ശാ​ര്‍​ബു​ദം (68,000), വ​യ​റി​ലെ അ​ര്‍​ബു​ദം (57,000), കു​ട​ലി​ലെ അ​ര്‍​ബു​ദം (57,000) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു രോ​ഗി​ക​ളു​ടെ ക​ണ​ക്ക്. രോ​ഗി​ക​ളി​ല്‍ പ​കു​തി​യും ഈ ​ആ​റ്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്. പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 5,87,000 പേ​രും വ​നി​ത​ക​ളാ​ണ്. സ്​​ത​നാ​ര്‍​ബു​ദം, ഗ​ര്‍​ഭാ​ശ​യ അ​ര്‍​ബു​ദം എ​ന്നി​വ​ക്ക്​ പു​റ​മെ അ​ണ്ഡാ​ശ​യ അ​ര്‍​ബു​ദം (36,000), വാ​യി​ലെ അ​ര്‍​ബു​ദം (28,000) എ​ന്നി​വ​യാ​ണ്​ സ്​​ത്രീ​ക​ളെ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്.

പു​രു​ഷ​ന്മാ​രി​ല്‍ 5.7 ല​ക്ഷം പു​തി​യ രോ​ഗി​ക​ളി​ല്‍ വാ​യി​ലെ അ​ര്‍​ബു​ദം (92,000), ശ്വാ​സ​കോ​ശാ​ര്‍​ബു​ദം (49,000), വ​യ​റി​ലെ കാ​ന്‍​സ​ര്‍ (39,000), അ​ന്ന​നാ​ള കാ​ന്‍​സ​ര്‍ (34,000) എ​ന്നി​ങ്ങ​നെ​യാ​ണ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം.