കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊറോണ വ്യാപനത്തെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊറോണ ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്.ആര്.ടി.) യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,239 പേര് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ 2,155 പേര് വീടുകളിലും 84 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 140 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 46 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്- മന്ത്രി അറിയിച്ചു.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ മടി കാണഇക്കുകയാണ്. ഇത് അത്യന്തം ആപത്താണ്. തീരെ അനുസരിക്കാതെ വരുമ്ബോള്‍ ഇത് കുറ്റകരമായി കണക്കാക്കേണ്ടതായി വരും. ഒരു മാസത്തെ വീട്ട് നിരീക്ഷണമാണ് പറയുന്നത്. സ്വന്തം ജീവനും നാടിന്റെ ജീവനും വിലപ്പെട്ടതാണ്- ആരോഗ്യമന്ത്രി ഓര്‍മപ്പെടുത്തി.
കൊറോണ സംബന്ധിച്ച വ്യാജ പ്രചരണത്തിനെതിരെ കര്‍ശന നടപടിയെടുക്കുന്നതാമെന്നും അവര്‍ പറഞ്ഞു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് മന്ത്രി അറിയിച്ചു.
ഇനിയുള്ള ദിവസങ്ങള്‍ എല്ലാവരും ശ്രദ്ധയോടെയിരിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത മന്ത്രി കൊറോണ വൈറസ് ബാധിച്ച് ആരും മരിച്ച് പോകാതിരിക്കാനുള്ള വലിയ പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്നു കേരളം ഈ പ്രതിരോധത്തിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വലിയ മാതൃകയാകുമെന്നും കൂട്ടിച്ചേര്‍ത്തു.
0 Comments