ഭീഷണി മാറിയിട്ടില്ല, ജാഗ്രത തുടരണം, 2421 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 2421 പേര്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തില്‍ കൊറോണ ഭീതി ഒഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 2321 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായി കണ്ടെത്തിയ 190 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 100 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല.
കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികമാണെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തിരിച്ചടിയാകുന്നുണ്ട്. സംസ്ഥാനത്ത് കൊറോണ വൈറസിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ രണ്ടുപേര്‍ക്കെതിരെ കൂടി കേസെടുത്തു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകുന്ന തരത്തില്‍ പ്രചാരണം നടത്തിയ ഏഴുപേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്.
കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
ആരോഗ്യവകുപ്പ് നിലവില്‍ നടത്തുന്ന മുന്‍കരുതല്‍ നടപടികള്‍ക്ക് പുറമേ ജില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്
0 Comments