ഇരിട്ടിയിൽ ഹെൽമറ്റ് മോഷ്ടാക്കൾ വ്യാപകം; ടൂവീലർ യാത്രക്കാർ ജാഗ്രതൈ
ഇരിട്ടി: ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതോടെ ഹെൽമറ്റ് മോഷ്ടാക്കൾ വിലസുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ഹെൽമെറ്റുകൾ മോഷണം പോകുന്നത്.
നഗരത്തിൽ മുൻപ് സുരക്ഷ ക്യാമറകൾ ഉണ്ടായിരുന്നപ്പോൾ നഗരത്തിൽ ഹെൽമെറ്റ് മോഷണങ്ങൾ കുറവായിരുന്നു. ഇപ്പോൾ തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നഗരത്തിലെ ക്യാമറകൾ നീക്കം ചെയ്തിരിക്കുകയാണ്. റോഡിന്റെ പണി പൂർത്തിയാക്കുന്ന മുറയ്ക്ക് സുരക്ഷ ക്യാമറകൾ പുനഃസ്ഥാപിക്കും എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്.
പക്ഷേ ഇത് ഇപ്പോൾ നഗരത്തിൽ വ്യാപകമാകുന്ന ഹെൽമെറ്റ് മോക്ഷണത്തിന് പരിഹാരം അല്ല. ഹെൽമെറ്റ് നഷ്ടപെടുന്നവർ നിയമപരമായി പരാതി നൽകാത്തതും ഹെൽമെറ്റ് മോഷ്ടാക്കൾ പെരുകാൻ കാരണം ആകുന്നു.
ഹെൽമെറ്റ് നഷ്ടപെടുന്നവർ പോലീസിൽ അറിയിക്കണമെന്നും, അങ്ങനെ പരാതി ലഭിച്ചാൽ ഹെൽമെറ്റ് മോഷ്ടാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇരിട്ടി പോലീസും മറ്റു ഉദ്യോഗസ്ഥരും അറിയിച്ചു.
പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് കർശനമാക്കിയ സാഹചര്യത്തിൽ യാത്രക്കാർ രണ്ടു ഹെൽമെറ്റും കൊണ്ട് നടക്കേണ്ട സ്ഥിതിയാണ്. ഇല്ലെങ്കിൽ വഴിയിൽ നിന്നുപോലും ആരെയും കയറ്റാനാകില്ല. നിയമം എന്തായാലും ഹെൽമെറ്റ് മോഷ്ടാക്കൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമാണ്. ഇരുചക്ര വാഹനയാത്രക്കാർ ജാഗ്രത പാലിക്കുകയെ രക്ഷയുള്ളൂ.
0 Comments