മാവോവാദികളെ പരിഹസിച്ച് അമ്പായത്തോട് ടൗണിൽ വ്യാപകമായി  പോസ്റ്ററുകൾ പതിച്ചു


ടൗണിന്റെ വിവിധ ഭാഗങ്ങളിലും, ചില വീടുകൾക്ക് സമീപത്തുമാണ് പോസ്റ്ററുകൾ പതിച്ചത്. വിരലിലെണ്ണാവുന്ന മാവോവാദികൾ ഭാരത ബന്ദ് പ്രഖ്യാപിച്ചതിനെ പരിഹസിച്ചും, കേരളത്തിലെ ആദിവാസി സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്നതായും, കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റർ. നാട്ടിൽ മാവോവാദികൾക്ക് അച്ചാരം പാടുന്ന കീടങ്ങളെപ്പറ്റിയും പോസ്റ്ററുകൾ ഉണ്ട്. പോസ്റ്ററുകൾ പതിച്ചത് ആരെന്ന് വ്യക്തമാക്കിയിട്ടില്ല.