കേളകം ടൗണിലെ പ്രധാന പാതയിലെ സീബ്ര ലൈനുകൾ അപ്രത്യക്ഷമായി: പുനസ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കേളകം ടൗണിൽ പോലീസ് സ്റ്റേഷൻ മുതൽ കിഴക്കോട്ട് ടൗൺ തീരുന്നതുവരെ പൊതുജനങ്ങൾക്ക് കാൽനടയായി റോഡ് മുറിച്ചു കടക്കുന്നതിനായി 3 സ്ഥലത്ത് സീബ്ര ലൈനുകൾ വരച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് വരച്ചിരുന്ന ലൈനുകൾ ഇപ്പോൾ മാഞ്ഞ് അപ്രത്യക്ഷമായിരിക്കുന്നു. റോഡിലെ തിരക്ക് പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തു. ഇക്കാരണത്താൽ സ്കൂൾകുട്ടികൾക്കും പൊതുജനങ്ങൾക്കും പുറമേ നിന്നും വരുന്ന വാഹനങ്ങൾക്കും ഇത് വ്യക്തമായി കാണാൻ സാധിക്കാത്തതിനാൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുകയും അപകടങ്ങൾക്ക് സാധ്യത കൂടുകയും ചെയ്യുന്നു. ഇത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ടൗണിന്റെ ഹൃദയഭാഗമായ അടയ്ക്കാത്തോട് ജംഗ്ഷനിലാണ്. സീബ്ര ലൈനുകൾ പുനസ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല പ്രസിഡണ്ട് ജോർജ് കുട്ടി വാളു വെട്ടിക്കൽ, ചേമ്പർ ഓഫ് കേളകം പ്രസിഡണ്ട് വി.ആർ.ഗിരീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ എന്നിവർ പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു.
0 Comments