ഇ​രു​മ്പു​ച​ക്രം പു​ല്‍​ക്കൂ​ന​യി​ല്‍ ഉ​ട​ക്കി ട്രാ​ക്ട​ര്‍ മ​റി​ഞ്ഞു; കോ​ട്ട​യ​ത്ത് ര​ണ്ടു പേ​ര്‍ മ​രി​ച്ചു

കോ​ട്ട​യം: കോ​ട്ട​യ​ത്തു ത​രി​ശു​നി​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നി​ടെ ട്രാ​ക്ട​ര്‍ ത​ല കീ​ഴാ​യി മ​റി​ഞ്ഞു ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ഡ്രൈ​വ​ര്‍ അ​യ്മ​നം പു​ത്ത​ന്‍​തോ​ട് സ്വ​ദേ​ശി മോ​നി (45), സ​ഹാ​യി​യാ​യി ട്രാ​ക്ട​റി​ലു​ണ്ടാ​യി​രു​ന്ന ആ​ര്‍​പ്പൂ​ക്ക​ര, നീ​ലി​മം​ഗ​ലം സ്വ​ദേ​ശി മ​ണി​ക്കു​ട്ട​ന്‍ (43) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് പ​ന​ച്ചി​ക്കാ​ട്, ചാ​ന്നാ​നി​ക്കാ​ട് വീ​പ്പ​ന​ടി പാ​ട​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​ണി അ​വ​സാ​നി​പ്പി​ച്ചു തി​രി​കെ പോ​രു​ന്ന​തി​നി​ട​യി​ല്‍ പി​ന്‍​ഭാ​ഗ​ത്തു ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​രു​ന്പു​ച​ക്രം പു​ല്‍​ക്കൂ​ന​യി​ല്‍ ഉ​ട​ക്കി ട്രാ​ക്ട​ര്‍ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ട്രാ​ക്ട​റി​ന​ടി​യി​ല്‍ പെ​ട്ട് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​പോ​യ ഇ​രു​വ​രേ​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷ​പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി.

പി​ന്നീ​ടു കു​റ​ച്ച​ക​ലെ​യാ​യി​രു​ന്ന മ​റ്റു ട്രാ​ക്ട​റു​ക​ള്‍ കൊ​ണ്ടു​വ​ന്നു മ​റി​ഞ്ഞു​കി​ട​ന്ന ട്രാ​ക്ട​ര്‍ വ​ടം കെ​ട്ടി ഉ​യ​ര്‍​ത്തി​യാ​ണ് ഇ​രു​വ​രേ​യും വെ​ള്ള​ത്തി​ന​ടി​യി​ല്‍​നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് 400 മീ​റ്റ​ര്‍ വെ​ള്ള​ത്തി​ലൂ​ടെ ഇ​രു​വ​രേ​യും എ​ടു​ത്തു​കൊ​ണ്ടാ​ണു ക​ര​യി​ലെ​ത്തി​ച്ച​ത്. പാ​ട​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി​രു​ന്ന​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍​ക്കു പെ​ട്ടെ​ന്നെ​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു ത​ട​സ​മാ​യി.