ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം നടത്തി
ഇരിട്ടി: എം.ജി കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 31 കേരള ബറ്റാലിയൻ എൻ സി സി യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം കോളേജിൽ നടന്നു. 303, o.22, ഐ എൻ എസ് എ എസ്, എൽ എം ജി തുടങ്ങിയ വിവിധങ്ങളായ തോക്കുകളുടെ ഉപയോഗവും പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. സിനിമകളിലും, വാർത്താ മാധ്യമങ്ങളിലും , അച്ചടിത്താളുകളിലും മാത്രം കണ്ടിട്ടുള്ളവ ഇവ നേരിൽ കാണുവാനുള്ള അവസരം കാഴ്ചക്കാർക്ക് പുതിയൊരനുഭവമായി.
31 കെ ബി എൻ എൻ സി സി അഡ്മിനിസ്ട്രേറ്റീവ് ഒഫീസർ കേണൽ സി.സി. ഡിസിൽവ പ്രദർശനം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.അജിത വി അധ്യക്ഷത വഹിച്ചു . കോളേജ് മാനേജർ സി.വി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ഐ ക്യൂ എ സി കോർഡിനേറ്റർ പ്രമോദ് വെള്ളച്ചാൽ, എൻ സി സി ഓഫീസർ ലഫ്. ഡോ. ജിതേഷ് കൊതേരി, സുബേദാർ മേജർ കെ. സുധീന്ദ്രൻ, ഡോ. കെ. വി. ദേവദാസ്, ഡോ. ഷീജ നാരോത്ത്, എൻ. സത്യാനന്ദൻ, കോളേജ് യൂണിയൻ ചെയർമാൻ ടി.വിഷ്ണു എന്നിവർ സംസാരിച്ചു.
0 Comments