പതിനാറുകാരിയെ വയനാട്ടിലെ റിസോര്‍ട്ടുകളിലെത്തിച്ചു; ഒരുമാസം നൂറോളംപേരുടെ തുടര്‍ച്ചയായ പീഡനം, അന്വേഷണം വന്‍സംഘത്തിലേക്ക്

കോഴിക്കോട്: കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘം. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി നൂറോളം പേര്‍ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു.

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിനായി കര്‍ണാടകയില്‍ നിന്നു പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുന്ന സംഘത്തിന്റെ വയനാട്ടിലെ ഏജന്റായ വയനാട് മടക്കിമല സ്വദേശി ടി.കെ.ഇല്യാസിനെ കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ സി ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണു വയനാട്ടിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പെണ്‍വാണിഭത്തിന്റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.

വരുംദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണു വിവരം. 2019 ഫെബ്രുവരിയിലാണ് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പതിനാറുകാരി പീഡനത്തിരയായത്.