മണ്ണാർ തോട്ടത്തിൽ കുടുംബ സംഗമം നടത്തി

അടക്കാത്തോട്ടിലെ മണ്ണാർ തോട്ടത്തിൽ കുടുംബസംഗമം നാരങ്ങാത്തട്ടിലെ തറവാട് ഭവനത്തിൽ നടത്തി.തലമുറകളുടെ സംഗമം പുതു തലമുറക്കും നവ്യാനുഭവമായി. അബ്ദുൽ സലാം മണ്ണാർ തോട്ടത്തിൽ നേതൃത്യം നൽകി.കെ.കബീർ, കെ.എം. അബ്ദുൽ അസീസ്, ടി.എ.സലിം, ഫാത്തിമ കെബീർ, സക്കീന അസീസ്, നസീമ സലാം, ജമീല കരിം,നുസ്റ സലീം, കെ.ടി.അബ്ദുൽ കരീം എന്നിവർ സംഗമത്തിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.