വന്‍കുടലിലെ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി പ്രകാരം കണ്ടെത്തിയത് 4466 കാന്‍സര്‍ കേസുകള്‍

കുവൈറ്റില്‍ വന്‍കുടലിലെ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി പ്രകാരം കണ്ടെത്തിയത് 4466 കാന്‍സര്‍ കേസുകളെന്ന് റിപ്പോര്‍ട്ട് . ആരോഗ്യമന്ത്രാലയത്തിന്റെ നാഷണല്‍ പ്രോഗ്രാം മേധാവി ഡോ ഫഹദ് അല്‍ ഇബ്രാഹിമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തുടക്കത്തില്‍ തന്നെ ട്യൂമറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ അവ വിജയകരമായി നീക്കം ചെയ്യാനും സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ജഹ്‌റ ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്. കാപിറ്റല്‍ ഗവര്‍ണറേറ്റിനാണ് രണ്ടാം സ്ഥാനം .