കൊറോണ ബാധിച്ച യുവതി പ്രസവിച്ചു; കുഞ്ഞിന് രോഗമില്ല

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മംനല്‍കി. 3.05 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വൈറസ് ബാധയില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വടക്കുകിഴക്കന്‍ ചൈനയിലെ ഹെയ്ലോങ്ജാങ് പ്രവിശ്യയിലെ ഹര്‍ബിന്‍ ആശുപത്രിയിലാണ് യുവതി ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. രോഗബാധിതയായതിനാലാണ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞ് പിറന്നതെങ്കിലും വാര്‍ത്ത പുറത്തുവരുന്നത് ഇപ്പോഴാണ്.