പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനോടുനുബന്ധിച്ചാണ് ഒരു പ്രത്യേക ബറ്റാലിയൻ രൂപീകരിച്ചത്. കൂടാതെ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് വനിതകളുടെ നേരിട്ട് റിക്രൂട്ട് ചെയ്യുകയും ചെയ്തു. പൊലീസിൽ വനിതാ പൊലീസ് എന്നുള്ള പദം ഒഴിവാക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്.

പൊലീസ് സേനയിൽ കൂടുതൽ വനിതകൾ ഉണ്ടാവുക എന്നത് പരിഷ്‌കൃത സമൂഹത്തിന് അനിവാര്യമാണെന്നും ഈ തൊഴിലിലേക്ക് കൂടുതൽപേരെ ആകർഷിക്കേണ്ടതുണ്ടെന്നും ഗീതാ ഗോപി എംഎൽഎയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.