ബജറ്റില്‍ കെഎം മാണി സ്മാരകത്തിന് 5 കോടി; രൂക്ഷ പരിഹാസവുമായി അഡ്വ ജയശങ്കര്‍

തിരുവനന്തപുരം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണിക്ക് സ്മാരം പണിയാന്‍ ബജറ്റില്‍ 5 കോടി നീക്കിവെച്ചതിനെതിരെ പരിഹാസവുമായി അഡ്വ ജയശങ്കര്‍.കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വഞ്ചനയിലും ജോസഫ് ഗ്രൂപ്പിന്റെ കുതികാല്‍ വെട്ടിലും മനംനൊന്ത് കഴിയുന്ന ജോസ് കെ മാണിയും മലയോര കര്‍ഷകരും ഇതോടെ ഇടതുപക്ഷ മുന്നണിയില്‍ ചേക്കേറുമെന്നും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ സമരത്തിനു ശക്തിപകരും എന്നാണ് പ്രതീക്ഷയെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

കേരളം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ; എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. അതുകൊണ്ട് ആദര്‍ശ രാഷ്ട്രീയത്തിന്‍്റെ അപ്പൊസ്തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കല്‍ മാണി സാറിന്റെ സ്മരണ നിലനിര്‍ത്താന്‍ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിന്‍്റെ വഞ്ചനയിലും ജോസഫ് ഗ്രൂപ്പിന്റെ കുതികാല്‍ വെട്ടിലും മനംനൊന്ത് കഴിയുന്ന ജോസ് കെ മാണിയും മലയോര കര്‍ഷകരും ഇതോടെ ഇടതുപക്ഷ മുന്നണിയില്‍ ചേക്കേറും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ സമരത്തിനു ശക്തിപകരും എന്നാണ് പ്രതീക്ഷ.

ജോസ്മോനു മാനസാന്തരമുണ്ടാകുന്ന പക്ഷം തിരുവനന്തപുരത്തും പാലായിലും മാണി സാറിന്റെ ഓരോ പ്രതിമ സ്ഥാപിക്കാനും വിരോധമില്ല. നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാം.