ഇന്ത്യ വൺ എ ടി എം ഒരാഴ്ചയായി പ്രവർത്തനരഹിതം

മണത്തണയിൽ പ്രവർത്തിക്കുന്ന ഇന്ത്യ വൺ എ ടി എം പ്രവർത്തനരഹിതം. ഒരാഴ്ചയോളമായി ഈ എ ടി എം കൗണ്ടർ പ്രവർത്തിക്കുന്നില്ല. ടൗണിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന എ ടി എം ആണിത്. ഇത് പ്രവർത്തിക്കാതായതോടെ പണമെടുക്കാൻ പേരാവൂരോ കേളകത്തോ പോകേണ്ട സ്ഥിതിയാണ്. ഇതിനാൽ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്. എത്രയും വേഗം തകരാർ പരിഹരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്