അറിവുത്സവം 2019 ന് പേരാവൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തുടക്കം
പേരാവൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവുത്സവം 2019 ന് അഞ്ചാം വാർഡിൽ തുടക്കമായി. മനുഷ്യരാശിയുടെയും പ്രകൃതിയുടെയും കഴിഞ്ഞകാലങ്ങളിലെ മാറ്റങ്ങൾ കുടുംബശ്രീ പ്രവർത്തകരുമായി പങ്കുവെക്കുകയും അവരിലേക്ക് അറിവ് എത്തിക്കുകയും കുടുംബശ്രീയുടെ വളർച്ചയെപ്പറ്റി ചർച്ചചെയ്യുകയും വിലയിരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അറിവുത്സവം സംഘടിപ്പിക്കുന്നത് .വാർഡ് മെമ്പർ ബിന്ദു സോമൻ ഉദ്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡന്റ് സ്മിതാ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ഡൊമിനിക്, റിസോഴ്സ് പേഴ്സൺ പ്രീതിലത എന്നിവർ ക്ലാസെടുത്തു. എ ഡി എസ് സെക്രട്ടറി ഷോണിമ മനോജ് സംസാരിച്ചു.
0 Comments