എടത്തൊട്ടി നവജ്യോതി സീനിയർ സെക്കണ്ടറി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ സിവിൽ സർവ്വീസ് കോച്ചിംഗ് ആരംഭിച്ചു. ആനന്ത സിവിൽ സർവ്വീസ് അക്കാദമിയുടെ നേതൃത്വത്തിലാണ് ക്ലാസുകൾ. കുട്ടികളിൽ സിവിൽ സർവ്വീസ് അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്. സിസ്റ്റർ അൽഫോൻസ് ടോം ഉദ്ഘാടനം ചെയ്തു. ആനന്ത സിവിൽ സർവ്വീസ് എംഡി സുഭാഷ് ചന്ദ്രൻ, സുധാകരൻ, റോസ് മി തുടങ്ങിയവർ ആശംസകളർപ്പിച്ചു.