ആറളം വന്യജീവി സങ്കേതത്തിൽ സന്ദർശകർക്ക് നാളെ മുതൽ പ്രവേശനം

ആറളം വന്യജീവി സങ്കേതത്തിൽ സന്ദർശകർക്ക് നാളെ രാവിലെ 8 മണി  മുതൽ പ്രവേശനം അനുവദിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്ന അറിയിച്ചു. പ്രളയകാലത്ത് ആറളം വന്യജീവി സങ്കേതത്തിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതോടെയാണ്  സന്ദർശകർക്കുള്ള നിരോധനം പിൻവലിച്ചത്.