പ്രളയ കാലത്ത് മാതൃക പ്രവർത്തനം നടത്തിയവർക്ക് കെ എസ് ഇ ബിയുടെ അനുമോദനം

കേളകം: കെ എസ് ഇ ബി കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രളയ കാലത്ത് മാതൃക പ്രവർത്തനം നടത്തിയ കെ എസ് ഇ ബി ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കും അനുമോദനവും വിതരണ ലൈൻ പുനഃസ്ഥാപിക്കുന്നതിന് സഹായിച്ച ഇലക്ട്രീഷ്യന്മാർക്കും മറ്റു സംഘടനകൾക്കും വ്യക്തികൾക്കും ഉള്ള നന്ദി പ്രകാശനവും കേളകത്ത് വെച്ച് നടന്നു . ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ ,കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ്സെലിൻ മാണി, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ , വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം എന്നിവർ പങ്കെടുത്തു