ന്യൂനമർദ്ദം: കേരളം ഭയക്കേണ്ടതില്ല
ഗുജറാത്തിനു സമീപം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം രണ്ടു ദിവസത്തിനകം ശക്തിപ്പെട്ടേക്കും. വാക്കൻ മഹാരാഷ്ട്ര, ഗുജറാത്ത്, തെക്കൻ രാജസ്ഥാൻ കനത്ത മഴക്ക് സാധ്യത. അടുത്തയാഴ്ച ബംഗാൾ ഉൾക്കടലിലും മറ്റൊരു ന്യൂനമർദ്ദ സാധ്യത. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ന്യൂനമർദ്ദങ്ങൾ കേരളത്തെ ദോഷകരമായി ബാധിക്കാൻ ഇടയില്ല. തിങ്കൾ,ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ചിലയിടങ്ങളിൽ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ ശക്തമായ മഴ തുടരാനാണ് സാധ്യത
0 Comments