ലക്കും ലഗാനുമില്ലാതെ മറുനാടന്‍ ചരക്കുവണ്ടികള്‍

കണ്ണൂര്‍: ലക്കും ലഗാനുമില്ലാതെ കൂറ്റന്‍ കണ്ടെയ്നറുകളുടെയും ടാങ്കര്‍ ലോറികളുടെയും മത്സരപ്പാച്ചില്‍. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ചെറുവാഹനങ്ങളും മറ്റ് ചരക്കുകളും കയറ്റിവരുന്ന വണ്ടികളാണ് പലപ്പോഴും റോഡിലെ 'വില്ലന്‍'മാരാകുന്നത്. ഇത്തരം വണ്ടികളുടെ കാര്യക്ഷമതയുള്‍പ്പെടെ പരിശോധിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല.

കഴിഞ്ഞ ദിവസം കണ്ണൂര്‍-തലശ്ശേരി റൂട്ടില്‍ ചാലക്കുന്നില്‍ ടാങ്കര്‍ലോറികളുള്‍പ്പെടെ മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഒരാഴ്ച മുന്‍പേ ലോറി ഡിവൈഡറില്‍ കയറിയും അപകടമുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കുപറ്റിയില്ലെങ്കിലും അപകടങ്ങളെത്തുടര്‍ന്ന് ഗതാഗതസ്തംഭനം നീണ്ടത് മണിക്കൂറുകളാണ്.