നോര്‍ക്ക തൊഴില്‍ പരിശീലനം


കണ്ണൂര്‍ ഗവ ഐ ടി ഐ യില്‍ മൂന്ന് മാസത്തെ നോര്‍ക്ക റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, സി എന്‍ സി പ്രോഗ്രാമിംഗ് കം ഓപ്പറേറ്റര്‍, ഇന്റീരിയര്‍ ഡിസൈന്‍ വിത്ത് കാഡ്, ഓട്ടോ കാഡ് ടു ഡി ആന്റ് ത്രീ ഡി എന്നിവയിലാണ് പരിശീലനം.    ആകെ ഫീസിന്റെ  25 ശതമാനം നല്‍കിയാല്‍ മതി.  18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഐ ടി ഐ യില്‍ ഹാജരാകണം.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല.  അവസാന തീയതി ഒക്‌ടോബര്‍ മൂന്ന്.  ഫോണ്‍: 0497 2835183.