ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചു
ഇരിട്ടി : മഹാത്മാ ഗാന്ധി കോളേജ് 31 കെ ബി എൻ എൻ സി സി യുടെ ആഭിമുഖ്യത്തിൽ 150 ാം ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി പദയാത്രയും ശുചീകരണ റാലിയും നടത്തി. രാജ്യമെമ്പാടും ഏറ്റെടുത്തു നടത്തിവരുന്ന പ്രധാനമന്ത്രിയുടെ മെഗാ സ്വച്ചതാ പക്വാഡ യുടെ ഭാഗമായി സെപ്തം 17 മുതൽ ഒക്ടോ 2 വരെ നീണ്ടു നിൽക്കുന്ന സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലീനിംഗ്, ഗാന്ധി സ്മൃതി പദയാത്ര, സാന്ത്വന പരിചരണം എന്നിവ അടുത്ത ദിവസങ്ങളിൽ നടക്കും . എൻ സി സി ഒഫീസർ ലഫ് ഡോ.ജിതേഷ്, കേഡറ്റ്സ് കെ.എസ് .അഖിൽ , ഒ .അഭിനന്ദ് , ആർ. സിയ , കീർത്തന, തീർത്ഥ എന്നിവർ നേതൃത്വം നൽകി.
0 Comments